പാക് തീവ്രവാദ സംഘടനയുമായി ബന്ധം; കോഴിക്കോട് എൻഐഎ റെയ്‌ഡ്

  • 26/11/2023

പാകിസ്ഥാൻ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗസ്‌വ ഇ ഹിന്ദ് സംഘടനയുമായി ബന്ധപ്പെട്ട് കോഴിക്കോട് എൻഐഎ റെയ്‌ഡ്. ഇന്ത്യയിലടക്കം ഭീകരപ്രവര്‍ത്തനം നടത്തുന്നതിന് ഗസ്‌വ ഇ ഹിന്ദ് സംഘടനയുടെ പേരില്‍ വാട്‌സ്‌ആപ്പ് ഗ്രൂപ്പ് രൂപീകരിച്ച്‌ യുവാക്കളെ റിക്രൂട്ട് ചെയ്ത കേസില്‍ കഴിഞ്ഞ വര്‍ഷം പട്‌നയില്‍ ഒരാള്‍ അറസ്റ്റിലായിരുന്നു.

മര്‍ഗൂബ് അഹമ്മദ് ഡാനിഷ് എന്ന ആളാണ് അറസ്റ്റിലായത്. ഇയാളുമായി ആശയവിനിമയം നടത്തിയവരുടെ വിവരങ്ങള്‍ എൻഐഎ കണ്ടെത്തിയിരുന്നു. അവരുടെ വീടുകളിലാണ് റെയ്‌ഡ് നടന്നത്. കേരളത്തിന് പുറമേ മധ്യപ്രദേശിലും ഗുജറാത്തിലും ഉത്തര്‍പ്രദേശിലും എൻഐഎ പരിശോധന നടന്നു.

Related News