സര്‍ട്ടിഫിക്കറ്റ് വാങ്ങാനായി കുസാറ്റിലെത്തി, ആല്‍വിന്‍ ജോസഫിനെ മരണം കവര്‍ന്നെടുത്തത് ഗള്‍ഫില്‍ പോകാനുള്ള തയ്യാറെടുപ്പിനിടെ

  • 26/11/2023

പാലക്കാട് മുണ്ടൂര്‍ സ്വദേശിയായ ആല്‍വിന്‍ ജോസഫിനെ മരണം കവര്‍ന്നെടുത്തത് കുടുംബ പ്രാരാബ്ധങ്ങള്‍ തീര്‍ക്കാന്‍ ഗള്‍ഫില്‍ പോകാനുള്ള തയ്യാറെടുപ്പിനിടെ. ഇതിനായി കോട്ടയത്തെ സ്വകാര്യ സ്ഥാപനത്തില്‍ ഫയര്‍ ആന്റ് സേഫ്റ്റി കോഴ്‌സ് പഠിച്ച ആല്‍വിന്‍ പരീക്ഷ എഴുതിയത് കുസാറ്റിലാണ്. ഇതിന്റെ സര്‍ട്ടിഫിക്കറ്റ് വാങ്ങാനാണ് കുസാറ്റിലെക്കെത്തിയത്. 

കുസാറ്റില്‍ സൗഹൃദങ്ങളുണ്ടായതിനാല്‍ ഗാനമേള കേള്‍ക്കാന്‍ നില്‍ക്കുകയായിരുന്നു ആല്‍വിന്‍. അപ്പോഴാണ് മരണം ആല്‍വിനെ കവര്‍ന്നെടുത്തത്. നാട്ടില്‍ ഇലക്‌ട്രീഷ്യനായി ജോലിചെയ്യുന്നതിനിടെയാണ് ഗള്‍ഫിലെ ജോലിക്കായി ആല്‍വിന്‍ ശ്രമിച്ചിരുന്നത്. ആല്‍വിന്റെ വിയോഗത്തോടെ കുടുംബത്തിന്റെ ഏക ആശ്രയമാണ് ഇല്ലാതായത്. 

Related News