ബാഗില്‍ മിഠായി കുപ്പികളില്‍ കഞ്ചാവ് പൊതികള്‍; പ്ലസ് ടു വിദ്യാര്‍ഥി പിടിയില്‍

  • 26/11/2023

115 കഞ്ചാവ് പൊതികളുമായി തിരുവനന്തപുരത്ത് പ്ലസ്ടു വിദ്യാര്‍ഥി എക്‌സൈസ് പിടിയില്‍. കള്ളിക്കാട് മൈലോട്ട് മൂഴിയില്‍ വച്ച്‌ പിടികൂടിയ കുട്ടിയുടെ ബാഗില്‍ മിഠായി കുപ്പികളില്‍ നിന്നാണ് എക്‌സൈസ് മൊബൈല്‍ ഇന്റെര്‍വെന്‍ഷന്‍ യൂണിറ്റ് കഞ്ചാവ് പിടികൂടിയത്.

വിദ്യാര്‍ഥികള്‍ക്ക് കഞ്ചാവ് എത്തിച്ചു നല്‍കുന്ന ഇടനിലക്കാരനായി ഈ കുട്ടി പ്രവര്‍ത്തിച്ചു വരികെയായിരുന്നുവെന്നാണ് പ്രാഥമിക വിവരം.

സ്വകാര്യ സ്‌കൂളിലെ വിദ്യാര്‍ഥിയാണ് കുട്ടി. ഇതരസംസ്ഥാനങ്ങളില്‍ നിന്നുള്ള ലഹരിക്കടത്ത് തടയാന്‍ ലക്ഷ്യമിട്ട് ആരംഭിച്ച കെഇഎംയു യൂണിറ്റ് നിലവില്‍ നാല് ജില്ലകളിലെ സംസ്ഥാന അതിര്‍ത്തികളിലാണ് വിന്യസിച്ചിരിക്കുന്നത്.

Related News