കുസാറ്റ് ദുരന്തം: പൊലീസ് ഇന്ന് സംഘാടകരുടെ മൊഴിയെടുക്കും, രണ്ട് പേരുടെ നില ഗുരുതരമായി തുടരുന്നു

  • 26/11/2023

കൊച്ചി സര്‍വകലാശാലയില്‍ സംഗീത പരിപാടിക്കിടെ തിക്കിലും തിരക്കിലും പെട്ട് നാലുപേര്‍ മരിച്ച സംഭവത്തില്‍ പൊലീസ് ഇന്ന് സംഘാടകരുടെ മൊഴി രേഖപ്പെടുത്തും. തൃക്കാക്കര എസിപി ബേബി പി വി യുടെ നേതൃത്വത്തിലുള്ള സംഘമാണ് മൊഴിയെടുക്കുന്നത്.

സംഗീത നിശ സംഘടിപ്പിച്ച വിദ്യാര്‍ത്ഥികളുടെ മൊഴിയാണ് രേഖപ്പെടുത്തുന്നത്. സംഭവത്തില്‍ ആരുടെ ഭാഗത്ത് നിന്നാണ് വീഴ്ച സംഭവിച്ചത് എന്നതടക്കമുള്ള കാര്യങ്ങള്‍ പൊലീസ് അന്വേഷിക്കും.

കുസാറ്റ് ക്യാമ്ബസിലെ മറ്റെവിടെയെങ്കിലും വെച്ചോ ആകും പൊലീസ് സംഘാടകരുടെ മൊഴിയെടുക്കുക. അപകടത്തില്‍ ആരെയും പ്രതി ചേര്‍ത്തിച്ചിട്ടില്ല. 

Related News