ഡിസംബറിലും വൈദ്യുതി സര്‍ച്ചാര്‍ജ് 19 പൈസ തുടരും

  • 26/11/2023

വൈദ്യുതിക്ക് ഡിസംബറിലും 19 പൈസ സര്‍ച്ചാര്‍ജ് തുടരും. കെഎസ്‌ഇബി സ്വന്തം നിലയ്ക്ക് യൂണിറ്റിന് 10 പൈസ ഈടാക്കാന്‍ വിജ്ഞാപനമിറക്കി. റെഗുലേറ്ററി കമ്മീഷന്‍ അനുവദിച്ച ഒന്‍പത് പൈസ ഈടാക്കുന്നതും തുടരും. കൂട്ടിയ നിരക്കിന് പുറമേയാണ് സര്‍ച്ചാര്‍ജും ഈടാക്കുന്നത്.

ഒക്ടോബര്‍ വരെ വൈദ്യുതി വാങ്ങുന്നതിനുണ്ടായ അധികച്ചെലവാണ് അടുത്തമാസം ഈടാക്കുന്നത്. 85.05 കോടിയാണ് അധികച്ചെലവ്. ഇത് ഈടാക്കാന്‍ യൂണിറ്റിന് യഥാര്‍ഥത്തില്‍ 24 പൈസ ചുമത്തണം. എന്നാല്‍ സ്വന്തംനിലയ്ക്ക് പരമാവധി 10 പൈസ ഈടാക്കാനേ കമ്മീഷന്‍ ബോര്‍ഡിനെ അനുവദിച്ചുള്ളൂ.

Related News