16 വയസുകാരിയെ പീഡിപ്പിച്ച കേസിൽ സിപിഐഎം നേതാവ് പിടിയിൽ

  • 27/11/2023

പോക്സോ കേസിൽ സിപിഐഎം നേതാവ് പിടിയിൽ. പാലക്കാട് ചെറുപ്പുളശ്ശേരിയിലാണ് 16 വയസുകാരിയെ പീഡിപ്പിച്ച കേസിൽ സിപിഐഎം നേതാവും ഡിവൈഎഫ്ഐ ചെർപ്പുളശ്ശേരി മുൻ ബ്ലോക്ക്‌ കമ്മറ്റി അംഗവുമായ കെ.അഹമ്മദ് കബീനെ പൊലീസ് പിടികൂടിയത്.

ഇന്നലെ വൈകീട്ടാണ് പൊലീസ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്. പെൺകുട്ടിയും കുടുംബവുമാണ് പോലീസിൽ പരാതി നൽകിയത്. പരാതിയിൽ കഴമ്പുണ്ടെന്ന് വ്യക്തമായതോടെ പൊലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ഉടൻ അറസ്റ്റ് രേഖപ്പെടുത്തും.

Related News