നവകേരള സദസ്സിന്റെ വേദികളില്‍ ബോംബ് വയ്ക്കും, ബസ്സിലേക്ക് ചാവേര്‍ ഓടിക്കയറും: മന്ത്രിക്ക് ഭീഷണിക്കത്ത്

  • 27/11/2023

നവകേരള സദസ്സിന് നേരെ ബോംബു ഭീഷണി. ഗതാഗതമന്ത്രി ആന്റണി രാജുവിന്റെ ഓഫിസിലേക്കാണ് ഭീഷണിക്കത്ത് എത്തിയത്. നവകേരള സദസ്സിന്റെ വേദികളില്‍ ബോംബ് വയ്ക്കുമെന്നും മുഖ്യമന്ത്രി ഉള്‍പ്പടെ സഞ്ചരിക്കുന്ന ബസ്സിലേക്ക് ചാവേര്‍ ഓടിക്കയറും എന്നുമാണ് ഭീഷണി സന്ദേശത്തില്‍ പറയുന്നത്. 

മന്ത്രിയുടെ ഓഫിസിലേക്ക് പോസ്റ്റ് കാര്‍ഡിലാണ് സന്ദേശം എത്തിയത്. മൂന്നു സ്ഥലത്ത് ബോംബ് വയ്ക്കും എന്നാണ് ഭീഷണി. കത്ത് മന്ത്രിയുടെ ഓഫിസ് പൊലീസ് മേധാവിക്ക് കൈമാറി. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. 

Related News