30 വര്‍ഷമായി ക്ലിനിക് നടത്തുന്നു, ബംഗാള്‍ സ്വദേശിയായ വ്യാജ ഡോക്ടര്‍ തൃശൂരില്‍ പിടിയില്‍

  • 27/11/2023

30 വര്‍ഷമായി ക്ലിനിക് നടത്തിയിരുന്ന വ്യാജ ഡോക്ടര്‍ പിടിയില്‍. ആരോഗ്യവകുപ്പിന്റെ ഓപ്പറേഷൻ വ്യാജന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് വ്യാജ ഡോക്ടര്‍ പിടിയിലായത്. ബംഗാള്‍ സ്വദേശിയായ ദിലീപ് കുമാറിനെയാണ് സംഘം പിടികൂടിയത്. ഇയാള്‍ 30 വര്‍ഷമായി ക്ലിനിക് നടത്തി വരികയായിരുന്നു.

തൃശൂരിലെ കിഴക്കംപാട്ടുകാരയില്‍ ചന്ദ്നി എന്ന ക്ലിനിക്കാണ് ദിലീപ് കുമാര്‍ നടത്തിയിരുന്നത്. ഹോമിയോ, അലോപ്പതി, യുനാനി ഉള്‍പ്പടെയുള്ള ചികിത്സ രീതികള്‍ ഇയാള്‍ ചെയ്തിരുന്നു എന്നാണ് ആരോഗ്യ വകുപ്പ് വ്യക്തമാക്കുന്നത്. ഏത് രീതിയിലുള്ള ചികിത്സയും ചെയ്യാമെന്നതിന് ഇയാളുടെ പക്കല്‍ വ്യാജ രേഖയും ഉണ്ടായിരുന്നു. തൃശൂര്‍ ജില്ലാ ടീമിന്റെ പരിശോധനയിലാണ് തട്ടിപ്പ് പുറത്തുവരുന്നത്. ഇയാള്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കി. 

Related News