ഓടിക്കൊണ്ടിരുന്ന ബൈക്കില്‍ തീ ആളിപ്പടര്‍ന്നു; ഇറങ്ങിയോടി യാത്രക്കാരന്‍

  • 27/11/2023

തൊടുപുഴ കോലാനിയില്‍ ഓടിക്കൊണ്ടിരുന്ന ബൈക്കിന് തീപിടിച്ചു. രാവിലെ പത്തരയോടെയായിരുന്നു സംഭവം. പുക ഉയരുന്നതു കണ്ട് ബൈക്ക് ഓടിച്ചിരുന്നയാള്‍ ഇറങ്ങിയതു കൊണ്ട് അപകടത്തില്‍ നിന്നും രക്ഷപ്പെട്ടു.

തൊടുപുഴയില്‍ നിന്നും കോലാനിയിലൂടെ പോകുകയായിരുന്ന ഇന്‍സന്റെ ബൈക്കിനാണ് തീപിടിച്ചത്. വളരെപ്പെട്ടെന്ന് തന്നെ തീ ആളിപ്പടരുകയായിരുന്നു. ഫയര്‍ഫോഴ്‌സ് എത്തിയാണ് തീ അണച്ചത്. 

Related News