ആന എഴുന്നള്ളിപ്പിനടുത്ത് വെടിക്കെട്ട് പാടില്ല; തലപ്പൊക്ക മത്സരത്തിന് വിലക്ക്

  • 28/11/2023

ആന എഴുന്നള്ളിപ്പനടുത്ത് വെടിക്കെട്ട് നടത്താന്‍ പാടില്ലെന്ന് നാട്ടാന പരിപാലന ജില്ലാ മോണിറ്ററിങ് കമ്മറ്റി. ഉത്സവസീസണ്‍ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റിന്റെ അധ്യക്ഷതയില്‍ ഇന്നലെ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. 2012ലെ നാട്ടാന പരിപാലന ചട്ടത്തില്‍ വീഴ്ച വരുത്തുന്നവര്‍ക്കെതിരെ കര്‍ശന നിയമനടപടി സ്വീകരിക്കും. 

രാവിലെ പത്തുമുതല്‍ വൈകീട്ട് നാലുവരെ ആന എഴുന്നള്ളിപ്പുകള്‍ക്ക് അനുവാദം ഉണ്ടാകില്ല. തലപ്പൊക്ക മത്സരം അംഗീകരിക്കില്ല. ആനകള്‍ ജില്ല വിട്ടുപോകുമ്ബോള്‍ അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററെ അറിയിക്കണം. രജിസ്‌ട്രേഷനുള്ള ഉത്സവങ്ങളില്‍ മാത്രമേ ആന എഴുന്നള്ളിപ്പ് അനുവദിക്കൂകയുള്ളു.

Related News