മുൻ എസ്‌എഫ്‌ഐ നേതാവിന്റെ വ്യാജസര്‍ട്ടിഫിക്കറ്റ് വിവാദം: പ്രിൻസിപ്പലിനെ മാറ്റി

  • 29/11/2023

മുൻ എസ്‌എഫ്‌ഐ നേതാവ് നിഖില്‍ തോമസിന്റെ വ്യാജ സര്‍ട്ടിഫിക്കറ്റ് വിവാദത്തില്‍ നടപടിയെടുത്ത് കേരള സര്‍വ്വകലാശാല. സംഭവത്തില്‍ കായംകുളം എംഎസ്‌എം കോളേജ് പ്രിൻസിപ്പലിനെ സ്ഥാനത്ത് നിന്ന് നീക്കം ചെയ്തു. കൂടാതെ 6 അധ്യാപകര്‍ക്കെതിരെ അച്ചടക്ക നടപടിക്കും മാനേജ്മെന്റിന് നിര്‍ദേശം നല്‍കി.

നിഖില്‍ തോമസിന്റെ പ്രവേശനത്തില്‍ കോളേജിനു ഗുരുതര വീഴ്ച്ചയുണ്ടായെന്ന് സര്‍വ്വകലാശാല കണ്ടെത്തുകയായിരുന്നു. രജിസ്ട്രാറുടെ നേതൃത്വത്തില്‍ ഉള്ള അന്വേഷണ കമ്മീഷൻ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പ്രിൻസിപ്പലിനും അധ്യാപകര്‍ക്കുമെതിരെ നടപടിയുണ്ടായത്. 

Related News