ജഹ്‌റയിൽ വ്യാജ ഉത്പന്നങ്ങളുടെ വിൽപ്പന; സ്റ്റോറുകളും വെയർഹൗസും പൂട്ടി

  • 30/11/2023


കുവൈത്ത് സിറ്റി: വ്യാജ ഉത്പന്നങ്ങൾ വിൽക്കുന്ന സ്റ്റോറുകൾ അടച്ച് പൂട്ടി അധികൃതർ. വാണിജ്യ, വ്യവസായ മന്ത്രാലയത്തിന്റെ വാണിജ്യ നിയന്ത്രണ വകുപ്പ് ജഹ്‌റയിൽ നടത്തിയ റെയ്ഡിന് ഒടുവിലാണ് നടപ‌ടി. മൂന്ന് സ്റ്റോറുകളും വ്യാജ അന്താരാഷ്ട്ര ബ്രാൻഡുകൾ വിൽക്കുന്ന ഒരു വലിയ വെയർഹൗസും അടച്ചുപൂട്ടി. നിയമം ലംഘിച്ചതിന് ഒരു കടയുടെ ലൈസൻസ് ഉടമയെ പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്തിട്ടുണ്ട്. മുബാറക്കിയ, സാൽമിയ, എഗൈല, ഫർവാനിയ എന്നിവയുൾപ്പെടെ വിവിധ വിപണികളിലേക്ക് ഒരു വ്യാപാരി വ്യാജ സാധനങ്ങൾ മൊത്തമായി വിതരണം ചെയ്യുന്നതായി അധികൃതർക്ക് വിവരം ലഭിക്കുകയായിരുന്നു.

വസ്‌ത്രങ്ങൾ, ബാഗുകൾ, ചെരിപ്പുകൾ, അനുബന്ധ സാമഗ്രികൾ എന്നിവയ്‌ക്ക് 1,20,000 ദിനാർ വിലവരും. ദേശീയ സമ്പദ്‌വ്യവസ്ഥയ്ക്കും ഉപഭോക്താക്കൾക്കും ബ്രാൻഡ് ഉടമകൾക്കും വ്യാജ ഉൽപ്പന്നങ്ങൾ ഗുരുതരമായ ഭീഷണിയാണ് ഉയർത്തുന്നതെന്ന് വാണിജ്യ മന്ത്രാലയ ഉദ്യോഗസ്ഥർ പറഞ്ഞു. ഈ അനധികൃത വ്യാപാരം തടയുന്നതിന് കർശനമായ വിപണി നിരീക്ഷണം തുടരുമെന്നും അധികൃതർ വ്യക്തമാക്കി.

Related News