ഭാര്യയുടെ രോഗി, വീട്ടിലെ സാമ്ബത്തിക പ്രതിസന്ധി; കുട്ടികളെ കൊലപ്പെടുത്തി ദമ്ബതികള്‍ ജീവനൊടുക്കി

  • 01/12/2023

ഭാര്യയുടെ രോഗാവസ്ഥയും വീട്ടിലെ സാമ്ബത്തിക പ്രതിസന്ധിയുമാണ് ആലപ്പുഴ തലവടിയില്‍ കുട്ടികളെ കൊലപ്പെടുത്തി ദമ്ബതികള്‍ ജീവനൊടുക്കാൻ കാരണമെന്ന് റിപ്പോര്‍ട്ട്. തലവടി ഗ്രാമപഞ്ചായത്ത് ഒമ്ബതാം വാര്‍ഡില്‍ മൂലേപ്പറമ്ബില്‍ വീട്ടില്‍ സുനു, ഭാര്യ സൗമ്യ, മക്കളായ ആദി, ആദില്‍ എന്നിവരാണ് മരിച്ചത്.


സൗമ്യയ്ക്ക് രക്താര്‍ബുദം സ്ഥിരീകരിച്ചിരുന്നു. ആഴ്ച തോറും രക്തം മാറ്റേണ്ട സ്ഥിതിയായിരുന്നു. ഇന്ന് രക്തം മാറേണ്ട ദിവസമായിരുന്നു. ഇതിനായി ആര്‍സിസിയില്‍ പോകാൻ തയ്യാറെടുത്തിരുന്നു. സൗമ്യയുടെ ഭര്‍ത്താവ് സുനു ഒരു അപകടത്തില്‍ പരിക്കേറ്റ് നട്ടെല്ലിന് പരിക്കേറ്റ് ചികിത്സയിലാണ്. നാട്ടില്‍ വെല്‍ഡിങ് ജോലികള്‍ ചെയ്തു വരികയായിരുന്നു.

രോഗവും സാമ്ബത്തിക പരാധീനതകളുമാണ് കുട്ടികളെ കൊലപ്പെടുത്തി ദമ്ബതികള്‍ ജീവനൊടുക്കാൻ കാരണമായതെന്നാണ് ബന്ധുക്കള്‍ പറയുന്നത്. ദമ്ബതികളുടെ ആത്മഹത്യാക്കുറിപ്പും പൊലീസിന് ലഭിച്ചിട്ടുണ്ട്. തങ്ങള്‍ക്ക് രണ്ടുപേര്‍ക്കും അസുഖമാണെന്നും, കുട്ടികളുമായി ഇനിയും മുന്നോട്ടുപോകാൻ കഴിയില്ലെന്നും കത്തില്‍ സൂചിപ്പിക്കുന്നു. 

Related News