'മകള്‍ തിങ്കളാഴ്ച മുതല്‍ സ്കൂളില്‍ പോകും; തെറ്റിദ്ധാരണ പരത്തുന്ന വാര്‍ത്തകള്‍ വന്നതില്‍ വേദനയുണ്ട്': കുട്ടിയുടെ അച്ഛൻ

  • 02/12/2023

മകളെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതികള്‍ പിടിയിലായതില്‍ സന്തോഷമുണ്ടെന്ന് ആറ് വയസുകാരിയുടെ അച്ഛൻ റെജി. മകള്‍ തിങ്കളാഴ്ച മുതല്‍ സ്കൂളില്‍ പോകുമെന്നും അദ്ദേഹം വ്യക്തമാക്കി. അന്വേഷണ സംഘത്തെ പ്രശംസിച്ച അദ്ദേഹം തെറ്റിദ്ധാരണ പരത്തുന്ന വാര്‍ത്തകള്‍ വന്നതില്‍ വേദനയുണ്ടെന്നും പറഞ്ഞു. 

കുറ്റകൃത്യം ചെയ്ത മൂന്നു പേരെയും പൊലീസ് പിടിച്ചിട്ടുണ്ട്. എഡിജിപി അജിത്കുമാര്‍ സാറും നിശാന്തിനി മാഡവും അവരുടെ ടീമിനെ ഏകോപിപ്പിച്ച്‌ വളരെ കാര്യക്ഷമമായ അന്വേഷണമാണ് നടത്തിയത്. എല്ലാവരും ഒരുമിച്ചു നിന്നതുകൊണ്ടാണ് ഇതിന് ഒരു പരിസമാപ്തിയിലേക്ക് എത്തിച്ചേരാൻ സാധിച്ചത്. അതില്‍ ഞാൻ വളരെയധികം സന്തോഷവാനും പൂര്‍ണ തൃപ്തനുമാണ്. അന്വേഷണ ഉദ്യോഗസ്ഥര്‍ എന്നെ വിളിച്ച്‌ ധൈര്യം പകര്‍ന്നിരുന്നു. അതുകൊണ്ടുതന്നെ ഞാൻ തളര്‍ന്നു പോകാതെ ധൈര്യത്തോടെയാണ് നിന്നത്.- റെജി പറഞ്ഞു. 

ചില മാധ്യമങ്ങളില്‍ തെറ്റിദ്ധാരണ പരത്തുന്ന വാര്‍ത്തകള്‍ വന്നതില്‍ വേദനയുണ്ട്. മകള്‍ ഹോം വര്‍ക്കുകള്‍ ചെയ്തു തീര്‍ത്തു. തിങ്കളാഴ്ച മുതല്‍ അവള്‍ സ്കൂളില്‍ പോയി തുടങ്ങുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

Related News