നിരോധിത മേഖലയിൽ മത്സ്യബന്ധം; കുവൈത്തിൽ രണ്ട് പ്രവാസികൾ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ

  • 03/12/2023



കുവൈത്ത് സിറ്റി: നിരോധനം ഏർപ്പെടുത്തിയിട്ടുള്ള അൽ ഹൈഷാനിൽ അനധികൃത മത്സ്യബന്ധനത്തിൽ ഏർപ്പെട്ട മൂന്ന് വ്യക്തികൾക്കെതിരെ ആഭ്യന്തര മന്ത്രാലയം നടപടികൾ സ്വീകരിച്ചു. അൽ ഹൈഷാൻ മറൈൻ മേഖലയിൽ ഒരു മത്സ്യബന്ധന ബോട്ടിലായി മൂന്ന് പേർ മത്സ്യബന്ധനത്തിൽ ഏർപ്പെടുന്നതായി ഓപ്പറേഷൻസ് റൂമിൽ വിവരം ലഭിക്കുകയായിരുന്നു. തുടർന്ന് കോസ്റ്റ് ​ഗാർഡ് സംഘം ഉടൻ സ്ഥലത്തേക്ക് എത്തി. 

ഒരു കുവൈത്തി പൗരനും രണ്ട് പ്രവാസികളുമാണ് ബോട്ടിൽ ഉണ്ടായിരുന്നത്. നിയന്ത്രണങ്ങൾ ലംഘിച്ചതിന് പൗരനെ എൻവയോൺമെന്റ് പബ്ലിക് അതോറിറ്റിയിലേക്ക് റഫർ ചെയ്യുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു. പ്രവാസികളായ രണ്ടുപേരെ നാടുകടത്തൽ കേന്ദ്രത്തിന് കൈമാറി. ഇവരെ നാടുകടത്താനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്.

Related News