ഗാസയില്‍ കുവൈത്ത് ഫീൽഡ് ഹോസ്പിറ്റൽ മൂന്നാഴ്ചക്കുള്ളിൽ സജ്ജമാകും

  • 03/12/2023


കുവൈത്ത് സിറ്റി: കുവൈത്ത് റെഡ് ക്രസന്റ് സൊസൈറ്റിയും ഈജിപ്ഷ്യൻ റെഡ് ക്രസന്റ് സൊസൈറ്റിയും ഗാസയില്‍ ഒരു ഫീൽഡ് ഹോസ്പിറ്റൽ സ്ഥാപിക്കുന്നതിനുള്ള കരാറിൽ ഒപ്പുവച്ചു. ഗാസയില്‍ പരിക്കേറ്റവർക്കും രോഗികൾക്കും അടിയന്തിര വൈദ്യസഹായവും ആരോഗ്യ പരിചരണവും നൽകുന്നതിനായുള്ള ആശുപത്രിക്ക് രണ്ട് മില്യൺ ഡോളറിലധികം ചെലവ് വരും. ഈജിപ്ഷ്യൻ റെഡ് ക്രസന്റ് സൊസൈറ്റി എക്‌സിക്യൂട്ടീവ് ഡയറക്ടർ ഡോ. റാമിയും കുവൈത്ത് റെഡ് ക്രെസന്റ് സൊസൈറ്റി വൈസ് പ്രസിഡന്റ് അൻവർ അൽ ഹസാവിയുമാണ് കരാറില്‍ ഒപ്പുവെച്ചത്. രണ്ട് മില്യൺ ഡോളറിലധികം ചെലവ് വരുന്ന പദ്ധതി മൂന്നാഴ്‌ചയ്‌ക്കുള്ളിൽ പൂർത്തിയാക്കി മെഡിക്കൽ ഉപകരണങ്ങളും നല്‍കും. വിദഗ്ധരുടെ സേവനം ഉറപ്പാക്കുകയും ചെയ്യും. ആശുപത്രി വിസ്തീർണ്ണം ഏകദേശം 750 ചതുരശ്ര മീറ്ററാണ്,. കൂടാതെ 35 കിടക്കകളുടെ ശേഷിയുമുണ്ട്.

Related News