ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച കാറും ബൈക്കും കൂട്ടിയിടിച്ച്‌ യുവാവ് മരിച്ചു

  • 04/12/2023

മൈലപ്ര തയ്യില്‍പ്പടിയില്‍ ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച്‌ സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു. ആളെ തിരിച്ചറിഞ്ഞിട്ടില്ല. ആന്ധ്രാപ്രദേശില്‍ നിന്നെത്തിയവര്‍ സഞ്ചരിച്ച കാറാണ് ബൈക്കില്‍ ഇടിച്ചത്. 

ഇന്നലെ ഇതേ റോഡില്‍ കെഎസ്‌ആര്‍ടിസി ബസും സ്‌കൂട്ടറും കൂട്ടിയിടിച്ചു വെട്ടിപ്പുറം സ്വദേശി അമ്ബിയും മരിച്ചിരുന്നു. അമിത വേഗമാണു അപകടങ്ങള്‍ക്ക് കാരണം.

Related News