ചൈനയിൽ ശ്വാസകോശ സംബന്ധമായ അണുബാധകൾ വർധിക്കുന്നു; കുവൈത്തിൽ ആശങ്ക വേണ്ടെന്ന് ആരോ​ഗ്യ മന്ത്രാലയം

  • 04/12/2023


കുവൈത്ത് സിറ്റി: ചൈനയിൽ അടുത്തിടെ ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ വർധിക്കുന്നുണ്ടെങ്കിലും നിലവിലുള്ള കൊവിഡ് പ്രോട്ടോക്കോളുകളിൽ മാറ്റം വരുത്തേണ്ടതില്ലെന്ന് കുവൈത്തിലെ ആരോ​ഗ്യ മന്ത്രാലയം. കുവൈത്തിലെ നിലവിലെ സാഹചര്യങ്ങളിലെ ആശങ്കകൾ ഒന്നും ആവശ്യമില്ല. ചൈനയിൽ ശ്വാസകോശ സംബന്ധമായ അണുബാധകൾ വർധിക്കുന്നത് പ്രാഥമികമായി സാധാരണ വൈറസുകളിൽ നിന്നും ബാക്ടീരിയകളിൽ നിന്നും ഉണ്ടാകുന്നതാണെന്ന് മന്ത്രാലയം വ്യക്തമാക്കി.

ആഗോള തലത്തിൽ ആരോ​ഗ്യ മേഖലയിൽ ഉണ്ടാകുന്ന സംഭവവികാസങ്ങളെക്കുറിച്ച് അറിയുന്നതിനായി കുവൈത്തിലെ ആരോ​ഗ്യ വിഭാ​ഗം ലോകാരോഗ്യ സംഘടനയുമായും ചൈനീസ് ആരോഗ്യ അതോറിറ്റികളുമായും നിരന്തരം ബന്ധപ്പെടുന്നുണ്ട്. പ്രതിരോധ നടപടികളുടെ പ്രാധാന്യം മനസിലാക്കുകയും മുൻകരുതൽ പ്രോട്ടോക്കോളുകൾ പാലിക്കുന്നതായി ഉറപ്പാക്കുകയും ചെയ്യുന്നുണ്ട്. ശാരീരിക അകലം പാലിക്കുക, പതിവായി കൈകഴുകൽ പരിശീലിക്കുക, സ്ഥിരമായി മാസ്ക് ധരിക്കുക തുടങ്ങിയ പ്രധാന നിർദേശങ്ങൾ പാലിക്കണമെന്നും അധികൃതർ നിർദേശിച്ചു.

Related News