നവകേരള സദസ് തൃശൂരില്‍ തുടരുന്നു; കനത്ത സുരക്ഷ

  • 04/12/2023

നവകേരള സദസ് ഇന്നും തൃശൂര്‍ ജില്ലയില്‍ തുടരും. മണലൂല്‍ മണ്ഡലത്തിലാണ് ആദ്യ പരിപാടി. തുടര്‍ന്ന് നാട്ടിക, ഒല്ലൂര്‍, തൃശൂര്‍ മണ്ഡലങ്ങളിലും നവകേരള സദസുമായി മുഖ്യമന്ത്രിയും മന്ത്രിമാരുമെത്തും. 

ഡിസംബര്‍ ഏഴ് വരെയാണ് തൃശൂര്‍ ജില്ലയിലെ 13 നിയോജക മണ്ഡലങ്ങളിലും മുഖ്യമന്ത്രിയും സംഘവും പര്യടനം നടത്തുക. യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്.

ഇന്നലെ തൃശൂര്‍ ജില്ലയിലെ ചേലക്കര, വടക്കാഞ്ചേരി, കുന്നംകുളം, ഗുരുവായൂര്‍ നിയോജക മണ്ഡലങ്ങളിലാണ് 'നവകേരള സദസ്സു'കള്‍ നടന്നത്.

Related News