നവകേരള സദസില്‍ കിട്ടിയ പരാതികള്‍ അലക്ഷ്യമായി കൈകാര്യം ചെയ്യുന്നുവെന്ന് ആക്ഷേപം. കണ്ണൂരില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് സഹായം തേടിയുളള അപേക്ഷ പോലും നടപടിക്കായി അയച്ചത് കോര്‍പ്പറേഷൻ ഓഫീസിലേക്കാണ്. ഒന്നും ചെയ്യാനില്ലാത്തതിനാല്‍ പരാതികള്‍ തിരിച്ചയക്കുകയാണ് നഗരസഭ. തരംതിരിച്ച് നല്‍കിയതില്‍ വരുന്ന പിഴവെന്ന് ജില്ലാ ഭരണകൂടം വിശദീകരിക്കുന്നു.
നവകേരള സദസ്സില്‍ കണ്ണൂര്‍, അഴീക്കോട് മണ്ഡലങ്ങളിലായി കിട്ടിയത് 4857 പരാതികള്‍. അത് തരംതിരിച്ച് ഓരോ വകുപ്പിലേക്കും അയച്ചു. വകുപ്പുകള്‍ അതത് ഓഫീസുകളിലേക്കും. അങ്ങനെ കണ്ണൂര്‍ കോര്‍പ്പറേഷനിലെത്തിയത് 514 പരാതികള്‍. അതിലാണ് ആക്ഷേപം.
കോര്‍പ്പറേഷന് പരിഹാരം കാണാനാവാത്ത, നഗരസഭയുമായി ഒരു ബന്ധവുമില്ലാത്ത പരാതികളും കൂട്ടത്തിലെത്തി. നഗരസഭാ പരിധിക്ക് പുറത്തുളളയാളുടെ പരാതിയും കോര്‍പ്പറേഷൻ ഓഫീസിലേക്ക് അയച്ചിട്ടുണ്ട്. എല്ലാ പരാതിയിലും പരിഹാരം കണ്ട്, പരാതിക്കാരനെ അറിയിച്ച്, റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?