നവകേരള സദസില്‍ പങ്കെടുത്തതിന് കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കിയതില്‍ പ്രതികരിച്ച് എവിഗോപിനാഥ് രംഗത്ത്.2021 ല്‍ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് രാജിവെച്ചതാണ്.പിന്നെ എന്ത് പുറത്താക്കലാണിതെന്ന് അറിയില്ല.പല തവണ കോണ്‍ഗ്രസിലേക്ക് ക്ഷണിച്ചു.
സസ്പെൻഷൻ സംബന്ധിച്ച് കത്ത് കിട്ടിയിട്ടില്ല, കൈയ്യില്‍ കിട്ടിയാല്‍ മറ്റു നടപടി സ്വീകരിക്കും.രാജി സ്വീകരിച്ചോ ഇല്ലയോ എന്നത് എനിക്ക് വിഷയമില്ല.ഇതിനെ ഗൗരവമായി എടുക്കുന്നില്ല.കോണ്‍ഗ്രസ് അനുഭാവിയായി തുടരുമെന്നും അദ്ദേഹം പറഞ്ഞു.സി പി എം നേതാക്കളുമായി വ്യക്തി ബന്ധമുണ്ട്.പക്ഷെ രാജി വെച്ച് സി പിഎമ്മില്‍ ചേരാൻ ആരും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി..
പാലക്കാട് മുൻ ഡിസിസി പ്രസിഡന്‍റും കോണ്‍ഗ്രസ് നേതാവുമായ എവിഗോപിനാഥിനെ പാര്‍ട്ടിയില്‍ നിന്നും ഇന്നലെയാണ് പുറത്താക്കിയത്.കെ പി സി സി ക്ക് വേണ്ടി ടിയു രാധാകൃഷണന്നാണ് നടപടി സ്വീകരിച്ചത്. പാലക്കാട് ജില്ലയിലെ പ്രഭാതയോഗത്തിലാണ് ഗോപിനാഥ് പങ്കെടുത്തത്. സി പി എം ജില്ലാസെക്രട്ടറിക്കൊപ്പമാണ് അദ്ദേഹം എത്തിയത്.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?