'സിപിഎം മിശ്ര വിവാഹങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നു, ഇതിനെതിരെ മഹല്ല് കമ്മിറ്റികള്‍ ജാഗ്രത പുലര്‍ത്തണം': നാസര്‍ ഫൈസി

  • 06/12/2023

സിപിഎം മിശ്ര വിവാഹങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നുവെന്ന് എസ് വൈ എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി നാസര്‍ ഫൈസി കൂടത്തായി. ഹിന്ദു മുസ്ലിം വിവാഹം നടന്നാല്‍ മതേതരത്വം ആയെന്ന് സിപിഎം കരുതുന്നുവെന്ന് നാസര്‍ ഫൈസി കൂടത്തായി പറഞ്ഞു. ഇതിനെതിരെ മഹല്ല് കമ്മിറ്റികള്‍ ജാഗ്രത പുലര്‍ത്തണമെന്നും നാസര്‍ ഫൈസി പറഞ്ഞു. എസ്‌എംഎഫ് കോഴിക്കോട് ജില്ലാ സാരഥി സംഗമത്തിലാണ് പരാമര്‍ശം ഉണ്ടായത്.

കോഴിക്കോട് കൊയിലാണ്ടിയിലാണ് പരിപാടി നടന്നത്. പരിപാടിയില്‍ മഹല്ല് കമ്മിറ്റി ഭാരവാഹികളാണ് പങ്കെടുക്കുന്നത്. ഇവരെ അഭിസംബോധന ചെയ്യുമ്ബോഴാണ് നാസര്‍ഫൈസിയുടെ പരാമര്‍ശം. ഈ പരിപാടിയില്‍ എസ്‌എഫ്‌ഐക്കും ഡിവൈഎഫ്‌ഐയ്ക്കുമെതിരെ ഗുരുതര ആരോപണമാണ് നാസര്‍ഫൈസി ഉന്നയിക്കുന്നത്.

Related News