അനുപമയുടെ കള്ളക്കളികള്‍ യൂട്യൂബ് പിടിച്ചു, വരുമാനം നല്‍കുന്നത് അവസാനിപ്പിച്ചു

  • 06/12/2023

ഓയൂരിലെ ആറ് വയസുകാരിയെ തട്ടിക്കാെണ്ടുപോയ കേസിലെ പ്രതികളിലൊരാളായ അനുപമ സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ്. ഹോളിവുഡ് താരങ്ങളെ അടക്കം അനുകരിക്കുന്ന അനുപമയുടെ വീഡിയോകളും ഇൻസ്റ്റാഗ്രാം റീലുകളും വൈറലായിരുന്നു.

യൂട്യൂബില്‍ അനുപമ ഇടുന്ന വീഡിയോകള്‍ക്ക് മില്യണ്‍ കണക്കിന് വ്യൂസാണ് ലഭിക്കുന്നത്. ഇതില്‍ നിന്ന് 3.8 മുതല്‍ അഞ്ച് ലക്ഷം വരെ വരുമാനം ലഭിച്ചിരുന്നെന്നാണ് എഡിജിപി എം ആര്‍.അജിത്ത് കുമാര്‍ പറഞ്ഞത്. എന്നാല്‍ കൃത്രിമമായി ദൃശ്യങ്ങള്‍ ചമച്ചതോടെയാണ് യൂട്യൂബില്‍ നിന്നുള്ള ഈ വരുമാനം നിലച്ചു. കഴിഞ്ഞ ജൂലായിലാണ് പകര്‍പ്പവകാശ ലംഘനം നടത്തിയതിന് അനുപമയ്ക്ക് യൂട്യൂബ് പ്രതിഫലം തടഞ്ഞത്. ഇതിന് ശേഷമാണ് മാതാപിതാക്കള്‍ തയ്യാറാക്കിയ തട്ടിക്കൊണ്ടുപോകല്‍ പദ്ധതിയില്‍ അനുപമ പങ്കാളിയായത്.

അതേസമയം, അനുപമയുടെ ഫേസ്ബുക്ക് പേജ് ഇന്നലെ വീണ്ടും സജീവമായി. യൂട്യൂബില്‍ നേരത്തേ പോസ്റ്റ് ചെയ്തിരുന്ന വീഡിയോകളാണ് 'അനുപമ പത്മൻ' എന്ന പേരിലുള്ള ഫേസ്ബുക്ക് പേജില്‍ ഇന്നലെ അപ്‌ലോ‌ഡ് ചെയ്‌തിട്ടുള്ളത്. അനുപമയുടെ പേജ് മറ്റാരോ ഹാക്ക് ചെയ്ത് ദുരുപയോഗം ചെയ്യുന്നുവെന്നാണ് സൈബര്‍ വിദഗ്ദ്ധര്‍ പറയുന്നത്.

അനുപമ അറസ്റ്റിലായി ദിവസങ്ങള്‍ പിന്നിടുമ്ബോള്‍ യൂട്യൂബ് ചാനലിന്റെ സബ്സ്‌ക്രൈബര്‍മാരുടെ എണ്ണം കൂടുകയാണ്. അറസ്റ്റ് ചെയ്യുമ്ബോള്‍ 4.98 ലക്ഷം സബ്സ്‌ക്രൈബര്‍മാരാണുള്ളത്. എന്നാല്‍ ഇന്ന് 5.27 ലക്ഷമായി സബ്സ്‌ക്രൈബര്‍മാരുടെ എണ്ണം ഉയര്‍ന്നു. ദിവസങ്ങള്‍ക്കുള്ളില്‍ കാല്‍ ലക്ഷത്തില്‍ കൂടുതല്‍ പേര്‍ അനുപമയെ ഫോളോ ചെയ്‌തെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

Related News