ഗവര്‍ണര്‍ ആര്‍എസ്‌എസ് അജണ്ട നടപ്പിലാക്കുന്നുവെന്ന് മുഖ്യമന്ത്രി

  • 06/12/2023

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് എതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാന ഗവര്‍ണര്‍ എന്തിനും തയ്യാറായി ഇരിക്കുന്ന മനുഷ്യനാണെന്നാണ് പിണറായിയുടെ വിമര്‍ശനം. നവകേരള സദസ്സിന്റെ ഇരിങ്ങാലക്കുട മണ്ഡലം യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സര്‍വകലാശാല സെനറ്റ് നിയമനമാണ് മുഖ്യമന്ത്രിയുടെ വിമര്‍ശനത്തിന് കാരണം.

കേരളത്തിലെ വിദ്യാര്‍ത്ഥി സമൂഹത്തെ പ്രകോപിപ്പിച്ച്‌ സംസ്ഥാനത്തിന്റെ സമാധാന അന്തരീക്ഷം തകര്‍ക്കാനാണ് ഗവര്‍ണര്‍ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ആര്‍എസ്‌എസ് - സംഘപരിവാര്‍ അജണ്ട നടപ്പിലാക്കുകയാണ് ഗവര്‍ണര്‍ ചെയ്യുന്നത്. ആ സ്ഥാനത്തിന് ഒരു ഉത്തരവാദിത്തമുണ്ടെന്ന് ഗവര്‍ണര്‍ മറക്കുന്നുവെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

Related News