മെഡിക്കല്‍ വിദ്യാര്‍ഥിനിയുടെ കുളിമുറി ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമം; ആശുപത്രി ജീവനക്കാരന്‍ അറസ്റ്റില്‍

  • 07/12/2023

മെഡിക്കല്‍ വിദ്യാര്‍ഥിനിയുടെ കുളിമുറി ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണ്‍ ക്യാമറയില്‍ പകര്‍ത്താന്‍ ശ്രമിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. മുംബൈയിലെ പ്രമുഖ ആശുപത്രിയിലെ താത്കാലിക ജീവനക്കാരനെയാണ് അറസ്റ്റ് ചെയ്തതെന്ന് പൊലീസ് അറിയിച്ചു.

കഴിഞ്ഞ ശനിയാഴ്ചയായിരുന്നു സംഭവം. 27കാരിയായ വിദ്യാര്‍ഥിനി ആശുപത്രിയില്‍ നടന്ന ഒരു യോഗത്തില്‍ പങ്കെടുക്കാനായാണ് എത്തിയത്. കുളിക്കാനായി ഹോസ്റ്റലില്‍ പോയപ്പോഴാണ് ആശുപത്രി ജീവനക്കാരന്‍ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ചതെന്ന് പൊലീസ് അറിയിച്ചു. പുരുഷന്മാരുടെയും സ്ത്രീകളുടെയും കുളിമുറികള്‍ അടുത്തടുത്താണ് സ്ഥിതി ചെയ്തിരുന്നത്.

വിദ്യാര്‍ഥിനി കുളിക്കുന്നതിനിടെ ആശുപത്രി ജീവനക്കാരന്‍ മതിലിന് മുകളില്‍ കയറി ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിക്കുകയായിരുന്നു. ഇയാളെ കണ്ട പെണ്‍കുട്ടി ബഹളം വച്ചതിനെ തുടര്‍ന്ന് ഇയാള്‍ ഓടി രക്ഷപ്പെട്ടു. പിന്നാലെ പെണ്‍കുട്ടി വിവരം ആശുപത്രി അധികൃതരെ വിവരം അറിയിക്കുകയായിരുന്നു.

തുടര്‍ന്ന് പരാതിയുമായി പൊലീസിനെ സമീപിക്കുകയായിരുന്നു. ദൃക്‌സാക്ഷികളുടെ മൊഴികളുടെ അടിസ്ഥാനത്തില്‍ കസ്റ്റഡിയിലെടുത്ത യുവാവിനെ വിദ്യാര്‍ഥിനി തിരിച്ചറിഞ്ഞതായും ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയതായും മുംബൈ പൊലീസ് അറിയിച്ചു.

Related News