'പണയം വച്ച ബൈക്ക് തിരിച്ചു ചോദിച്ചു'; യുവാവിനെ തലക്കടിച്ച്‌ കൊല്ലാന്‍ ശ്രമം, അറസ്റ്റ്

  • 07/12/2023

പണയം വച്ച ബൈക്ക് തിരിച്ചു ചോദിച്ചതിന്റെ വിരോധത്തില്‍ സ്റ്റീല്‍ പൈപ്പ് കൊണ്ട് യുവാവിനെ തലക്കടിച്ച്‌ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റില്‍. കൃഷ്ണപുരം കാട്ടിരേത്ത് വടക്കതില്‍ വീട്ടില്‍ അഷ്റഫ് മകന്‍ മുഹമ്മദ് അസീം(30)നെയാണ് കായംകുളം പൊലീസ് അറസ്റ്റ് ചെയ്തത്. കായംകുളം പുള്ളിക്കണക്ക് സ്വദേശിയായ മുകേഷ് എന്നയാളെ തലക്കടിച്ച്‌ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലാണ് അസീമിനെ പിടികൂടിയത്.

കഴിഞ്ഞദിവസം രണ്ടാം കുറ്റി ജംഗ്ഷന് കിഴക്ക് വശം റോഡില്‍ വച്ചായിരുന്നു സംഭവം. സംഭവത്തില്‍ തലയ്ക്ക് പരുക്കേറ്റ മുകേഷ് ആശുപത്രിയില്‍ ചികിത്സ തേടി. കായംകുളം സി.ഐ മുഹമ്മദ് ഷാഫിയുടെ നേതൃത്വത്തില്‍ എസ്.ഐ ശ്രീകുമാര്‍, പൊലീസുകാരായ വിഷ്ണു, അനു, അരുണ്‍, സബീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Related News