തെക്ക് കിഴക്കൻ അറബിക്കടലില്‍ ചക്രവാതചുഴി; അഞ്ച് ദിനം കേരളത്തില്‍ മഴ സാധ്യത

  • 07/12/2023

കേരളത്തില്‍ അടുത്ത അഞ്ച് ദിവസം ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. തെക്ക് കിഴക്കൻ അറബിക്കടലില്‍ ചക്രവാതചുഴി നിലനില്‍ക്കുന്നുണ്ട്.

കേരളത്തില്‍ അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടു കൂടിയ മിതമായ / ഇടത്തരം മഴയ്ക്കാണ് സാധ്യത. ഡിസംബര്‍ 8, 9 തീയതികളില്‍ ഒറ്റപ്പെട്ട ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. നാളെ മൂന്ന് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 

Related News