'ഗ്യാസ് തുറന്നു വിട്ടു, വീടിന്റെ ജനല്‍ച്ചില്ലുകള്‍ അടിച്ച്‌ തകര്‍ത്തു'- മലയില്‍ കുടുങ്ങിയ ബാബുവിന്റെ പരാക്രമം, അറസ്റ്റ്

  • 07/12/2023

മലമ്ബുഴ കുമ്ബാച്ചി മലയില്‍ കുടുങ്ങി വാര്‍ത്തകളില്‍ ഇടം പിടിച്ച ബാബു അറസ്റ്റില്‍. കാനിക്കുളത്തെ വീട്ടില്‍ കയറി അതിക്രമം കാണിച്ചതിനും വീട്ടുകാരെ ഭീഷണിപ്പെടുത്തിയതിനുമാണ് അറസ്റ്റ്.

വീട്ടിലേക്ക് അതിക്രമിച്ചു കയറി ജനല്‍ച്ചിലുകള്‍ അടിച്ചു തകര്‍ത്തും ഗ്യാസ് സിലിണ്ടര്‍ തുറന്നുവിട്ടുമാണ് പരാക്രമം. അറസ്റ്റ് ചെയ്യാനെത്തിയ പൊലീസിനു നേരെയും ബാബു പരാക്രമം കാണിച്ചു. വീട്ടുകാരുടെ പരാതിയിലാണ് അറസ്റ്റ്. പാലക്കാട് കസബ പൊലീസാണ് ബാബുവിനെ പിടികൂടിയത്. 

മലയില്‍ കുടുങ്ങി രണ്ട് ദിവസത്തോളമാണ് ബാബു ആഹാരവും വെള്ളവും ഇല്ലാതെ അതിജീവിച്ചത്. പിന്നീട് സൈന്യമെത്തിയാണ് ഇയാളെ രക്ഷിച്ചത്. 45 മണിക്കൂറോളം എടുത്തായിരുന്നു രക്ഷാ ദൗത്യം. 

Related News