സുധാകരന്‍ നല്‍കിയ പാപ്പര്‍ഹര്‍ജി തള്ളി; 3.43 ലക്ഷം രൂപ കെട്ടിവയ്ക്കണമെന്ന് കോടതി

  • 07/12/2023

മാനനഷ്ടക്കേസിനൊപ്പം കെ. സുധാകരന്‍ നല്‍കിയ പാപ്പര്‍ഹര്‍ജി തലശേരി അഡീഷനല്‍ സബ്‌കോടതി തള്ളി. 1998ലെ അപകീര്‍ത്തിക്കേസിനൊപ്പം നല്‍കിയ പാപ്പര്‍ ഹര്‍ജി തളളിയാണ് ഉത്തരവ്. അപകീര്‍ത്തിക്കേസിനൊപ്പം കെട്ടിവെക്കാനുളള 3.43 ലക്ഷം രൂപ 15 ദിവസത്തിനകം കെട്ടിവയ്ക്കാനും ഉത്തരവുണ്ട്.

ഇ പി. ജയരാജന്‍ വധശ്രമക്കേസിലെ അറസ്റ്റുമായി ബന്ധപ്പെട്ടാണ് സുധാകരന്‍ മാനനഷ്ടക്കേസ് നല്‍കിയത്. ഇ പി. ജയരാജന്‍ വധശ്രമക്കേസിലെ അറസ്റ്റ് അന്യായമെന്ന് ചൂണ്ടിക്കാട്ടി 50ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് 1998ല്‍ കെ. സുധാകരന്‍ കോടതിയെ സമീപിച്ചിരുന്നു. അതോടൊപ്പം 3.43 ലക്ഷം രൂപ കെട്ടിവയ്ക്കാന്‍ വകുപ്പില്ലെന്ന് കാണിച്ച്‌ പാപ്പര്‍ ഹര്‍ജിയും നല്‍കി. 

Related News