28-മത് രാജ്യാന്തര ചലച്ചിത്ര മേളയ്‌ക്ക് ഇന്ന് തുടക്കം

  • 07/12/2023

28-മത് രാജ്യാന്തര ചലച്ചിത്ര മേളയ്‌ക്ക് ഇന്ന് തിരിതെളിയും. വൈകിട്ട് ആറു മണിക്ക് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയൻ ഓണ്‍ലൈനായി മേള ഉദ്ഘാടനം ചെയ്യും.

നടൻ നാനാ പടേക്കര്‍ ആണ് മുഖ്യാതിഥി. മുഹമ്മദ് കൊര്‍ദോഫാനി എന്ന നവാഗത സുഡാനിയൻ ചലച്ചിത്രകാരന്റെ 'ഗുഡ് ബൈ ജൂലിയയാണ് ഇത്തവണത്തെ' ഉദ്ഘാടന ചിത്രം. ഇന്ന് മുതല്‍ ഈ മാസം 15 വരെ നടക്കുന്ന മേളയില്‍ 81 രാജ്യങ്ങളില്‍ നിന്നുള്ള 175 സിനിമകളാണ് പ്രദര്‍ശിപ്പിക്കുന്നത്.

കെനിയൻ സംവിധായിക വനൂരി കഹിയുവിനുള്ള സ്പിരിറ്റ് ഓഫ് സിനിമ അവാര്‍ഡും ഉദ്ഘാടന വേദിയില്‍ വച്ച്‌ സമ്മാനിക്കും. യുദ്ധ വിരുദ്ധ സന്ദേശം നല്‍കാനാകണം എന്ന ലക്ഷ്യത്തോടെയാണ് ഇത്തവണത്തെ മേള ഒരുക്കിയിരിക്കുന്നത്. പലസ്തീന് ഐക്യദാര്‍ഢ്യവുമായി ഏഴ് അധിനിവേശവിരുദ്ധ സിനിമകളും പ്രദര്‍ശിപ്പിക്കും. 

Related News