വി സി നിയമനത്തിന് നടപടി തുടങ്ങി ഗവര്‍ണര്‍; സെര്‍ച്ച്‌ കമ്മിറ്റികളിലേക്ക് പ്രതിനിധികളെ നിര്‍ദേശിക്കാന്‍ സര്‍വകലാശാല രജിസ്ട്രാര്‍മാര്‍ക്ക് നിര്‍ദേശം

  • 08/12/2023

സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിയമനത്തിന് നടപടിയുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സെര്‍ച്ച്‌ കമ്മിറ്റികളിലേക്ക് പ്രതിനിധികളെ നിര്‍ദേശിക്കാന്‍ ആവശ്യപ്പെട്ട് സര്‍വകലാശാല രജിസ്ട്രാര്‍മാര്‍ക്ക് ഗവര്‍ണര്‍ കത്തു നല്‍കി. ഒമ്ബതു സര്‍വകലാശാലകളിലെ രജിസ്ട്രാര്‍മാര്‍ക്കാണ് നിര്‍ദേശം നല്‍കിയത്. 

സര്‍വകലാശാല പ്രതിനിധികള്‍ക്ക് പുറമെ, യുജിസി പ്രതിനിധി, ഗവര്‍ണറുടെ പ്രതിനിധി എന്നിവരും സെര്‍ച്ച്‌ കമ്മിറ്റിയിലുണ്ടാകും. കേരള, എംജി സര്‍വകലാശാല, കണ്ണൂര്‍, കുസാറ്റ്, എപിജെ അബ്ദുള്‍ കലാം സാങ്കേതിക സര്‍വകലാശാല തുടങ്ങിയ ഒമ്ബതു യൂണിവേഴ്‌സിറ്റികളിലാണ് സ്ഥിരം വിസിമാരില്ലാത്തത്. സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ ഇടഞ്ഞതോടെയാണ് വിസി നിയമനം താറുമാറായത്. 

Related News