സ്കൂള്‍ പാഠ്യപദ്ധതി പരിഷ്‌കരിക്കും; കേന്ദ്രം ഒഴിവാക്കിയ പാഠഭാഗങ്ങള്‍ പ്രത്യേകം തയ്യാറാക്കുമെന്ന് മന്ത്രി ശിവൻകുട്ടി

  • 08/12/2023

സംസ്ഥാനത്ത് സ്‌കൂള്‍ പാഠ്യപദ്ധതി പരിഷ്‌കരിക്കുമെന്ന് വിദ്യാഭ്യാസവകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. 1,3,5,7,9 ക്ലാസുകളിലെ പാഠപുസ്തകങ്ങള്‍ 2024 ജൂണില്‍ പരിഷ്കരിക്കും. 2,4,6,8,10 ക്ലാസുകളിലെ പാഠപുസ്തകങ്ങള്‍ 2025 ജൂണിലും പരിഷ്‌കരിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി അറിയിച്ചു.

അടുത്ത അധ്യയനവര്‍ഷം സ്‌കൂള്‍ തുറക്കുന്നതിന് രണ്ടാഴ്ച മുന്‍പ് കുട്ടികള്‍ക്ക് പുസ്തകം ലഭ്യമാക്കും. ദേശീയ വിദ്യാഭ്യാസ നയം പൂര്‍ണമായി കേരളത്തില്‍ നടപ്പാക്കില്ലെന്നും മന്ത്രി പറഞ്ഞു. രാജ്യത്തിന്റെ ചരിത്രം പഠിക്കണ്ട എന്ന കേന്ദ്ര നിലപാട് ശരിയല്ല. കേന്ദ്രം ഒഴിവാക്കിയ പാഠഭാഗങ്ങള്‍ കേരളം പ്രത്യേകം തയ്യാറാക്കും. 

Related News