സുഹൃത്തിനെ വെട്ടിക്കൊന്ന് മധ്യവയസ്ക ജീവനൊടുക്കി

  • 10/12/2023

വയനാട്ടില്‍ സുഹൃത്തിനെ വെട്ടിക്കൊന്ന് മധ്യവയസ്ക ആത്മഹത്യ ചെയ്തു. പഴേരി തോട്ടക്കര മമ്ബളൂര്‍ ചന്ദ്രമതി (54) ആണ് ആത്മഹത്യ ചെയ്തത്.

ബത്തേരി തൊടുവട്ടി ബീരാൻ (58) ആണ് വെട്ടേറ്റ് മരിച്ചത്. ഇന്ന് വൈകിട്ട് മൂന്ന് മണിയോടെയാണ് സംഭവം നടന്നത്. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്.

Related News