നവകേരള ബസിന് നേ‍രെ ഷൂ എറി‍ഞ്ഞ് കെഎസ്‍യു പ്രതിഷേധം; കടുത്ത നിയമ നടപടിയിലേക്ക് പോകേണ്ടി വരുമെന്ന് മുഖ്യമന്ത്രി

  • 10/12/2023

പെരുമ്ബാവൂര്‍ ഓടക്കാലിയില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച നവകേരള ബസിന് നേരെ ഷൂ എറിഞ്ഞ് കെഎസ്‍യു പ്രവര്‍ത്തകരുടെ പ്രതിഷേധം. പെരുമ്ബാവൂരില്‍ നിന്ന് കോതമംഗലത്തേക്കുള്ള യാത്രക്കിടെയായിരുന്നു ഷൂ എറിഞ്ഞുള്ള പ്രതിഷേധം. പ്രതിഷേധിച്ച നാല് കെഎസ്‍യു പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

യോഗവേദിക്ക് സമീപം കരിങ്കൊടി കാണിച്ച യൂത്ത് കോണ്‍ഗ്രസ്-കെഎസ്‍യു പ്രവ‍ത്തകരെ ഡിവൈഎഫ്‌ഐക്കാര്‍ മര്‍ദിച്ചു. ഏറിലേക്ക് പോയാല്‍ കടുത്ത നിയമ നടപടി നേരിടേണ്ടിവരുമെന്ന് തൊട്ടടുത്ത യോഗ സ്ഥലത്ത് മുഖ്യമന്ത്രി മറുപടി നല്‍കി.

പെരുമ്ബാവൂര്‍ പട്ടണത്തിലെ നവകേരള സദസ് വേദിക്ക് സമീപമായിരുന്നു യൂത്ത് കോണ്‍ഗ്രസ്-കെഎസ്‍യു പ്രതിഷേധം തുടങ്ങിയത്. വാഹന വ്യൂഹത്തിന് നേര്‍ക്ക് കരിങ്കൊടി വീശിയായിരുന്നു ആദ്യം പ്രതിഷേധം. ഓടിയടുക്കാൻ ശ്രമിച്ച പ്രവര്‍ത്തകര്‍ ഡിവൈഎഫ്‌ഐക്കാര്‍ തടഞ്ഞു. പിന്നെ മ‍ര്‍ദിച്ചു. യൂത്ത് കോണ്‍ഗ്രസ് - കെഎസ്‍യു പതാകകള്‍ ഡിവൈഎഫ്‌ഐക്കാര്‍ പിടിച്ചെടുത്ത് കത്തിച്ചു. പിന്നാലെ പ്രതിഷേധക്കാരം പൊലീസെത്തി കസ്റ്റഡിയിലെടുത്തു. പെരുമ്ബാവൂരിലെ യോഗം കഴിഞ്ഞ കോതമംഗലത്തേക്ക് പോകുമ്ബോള്‍ ഓടക്കാലിയില്‍ വെച്ചായിരുന്നു നവകേരള ബസിന് നേര്‍ക്ക് ഷൂസ് എറിഞ്ഞത്.

Related News