ജനജീവിതവുമായി ബന്ധപ്പെട്ട ബില്ലുകളാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ പിടിച്ചുവെക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഭൂനിയമ ഭേദഗതി ബില്ലിലടക്കം ഗവര്‍ണര്‍ ഇപ്പോഴും പരിശോധനയിലാണ്. ഒപ്പ് ഇടാൻ തയ്യാറാവുന്നില്ല. ഇതിനെതിരെ പ്രതിഷേധം ഉയര്‍ന്നു വന്നിട്ടുണ്ട്. അധികകാലം ഒപ്പിടാതെ ബില്ലുകള്‍ പിടിച്ചുവെക്കാൻ ഗവര്‍ണര്‍ക്ക് കഴിയില്ല. ബില്ലുകളില്‍ ഒപ്പിടേണ്ടി വരും.
ബില്ലുകള്‍ പിടിച്ചുവെക്കുന്നത് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്ന സമീപനത്തിന്റെ ഭാഗമാണ്. ബിജെപിയുടെ മനസില്‍ ചെറിയ നീരസം പോലും ഉണ്ടാകരുതെന്ന് കോണ്‍ഗ്രസും യു ഡി എഫും കരുതുന്നുണ്ട്. അതിന്റെ ഭാഗമായാണ് ലോക്‌സഭയില്‍ കേരളത്തില്‍ നിന്നുള്ള എംപിമാര്‍ നിലപാട് സ്വീകരിക്കുന്നത്. എല്ലാ ഘട്ടത്തിലും വര്‍ഗീയതയോട് സമരസപ്പെട്ട് പോകാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?