എസ്‌എഫ്‌ഐയ്ക്ക് 'ഷെയ്ക്ക് ഹാന്‍ഡ്'; പ്രതിഷേധങ്ങളെ ഒരേ തട്ടില്‍ കാണരുത്, പിന്തുണച്ച്‌ മന്ത്രിമാര്‍

  • 11/12/2023

വിമാനത്താവളത്തിലേക്ക് പോകുകയായിരുന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ വാഹനം തടഞ്ഞ് പ്രതിഷേധിച്ച സംഭവത്തില്‍ എസ്‌എഫ്‌ഐയെ പിന്തുണച്ച്‌ മന്ത്രിമാര്‍. ക്യാമ്ബസിലെ കാവിവല്‍ക്കരണത്തെ ചെറുക്കുകയാണ് എസ്‌എഫ്‌ഐ ചെയ്യുന്നതെന്നും എസ്‌എഫ്‌ഐയ്ക്ക് കൈ കൊടുക്കുകയാണ് ചെയ്യേണ്ടതെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. 

പ്രതിഷേധങ്ങളെ ഒരേ തട്ടില്‍ കാണരുതെന്നായിരുന്നു മന്ത്രി പി രാജീവിന്റെ പ്രതികരണം. ഗവര്‍ണര്‍ക്കെതിരായ എസ്‌എഫ്‌ഐ സമരം ഏതു തരത്തിലുള്ളതായിരുന്നുവെന്ന് റിപ്പോര്‍ട്ട് കിട്ടിയാല്‍ മാത്രമേ പറയാന്‍ സാധിക്കൂ. പ്രതിഷേധത്തിനിടെ, ഗവര്‍ണര്‍ വാഹനത്തിന് പുറത്തിറങ്ങാന്‍ പാടുണ്ടോയെന്നും രാജീവ് ചോദിച്ചു.

Related News