മാറ്റിവച്ച നവകേരള സദസ് ജനുവരി ഒന്ന്, രണ്ട് തീയതികളില്‍

  • 12/12/2023

എറണാകുളം ജില്ലയില്‍ റദ്ദാക്കിയ മൂന്ന് മണ്ഡലങ്ങളിലെ നവകേരള സദസ് ജനുവരി ഒന്ന്, രണ്ട് തീയതികളില്‍ നടക്കും. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ നിര്യാണത്തെ തുടര്‍ന്നാണ് തൃക്കാക്കര, തൃപ്പൂണിത്തുറ, പിറവം, കുന്നത്തുനാട് മണ്ഡലങ്ങളിലെ നവകേരള സദസ് മാറ്റിവച്ചത്.

ഇടുക്കി ജില്ലയിലെയിലെ പര്യടനം പൂര്‍ത്തിയാക്കി കോട്ടയം ജില്ലയിലെ വിവിധ നിയോജക മണ്ഡലങ്ങളിലുമാണ് ഇന്ന് 'നവകേരള സദസു'കള്‍ ചേരുന്നത്. പൂഞ്ഞാര്‍, കാഞ്ഞിരപ്പള്ളി മണ്ഡലത്തിലെ സദസിന് ശേഷം ഇന്ന് 6 മണിക്ക് പാലാ മണ്ഡലത്തിന്റെ സദസ്സ് പാലാ മുന്‍സിപ്പല്‍ സ്റ്റേഡിയത്തിലും നടക്കും.

Related News