ഷഹനയുടെ ആത്മഹത്യ; പ്രതി റുവൈസിനെ നാല് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു

  • 12/12/2023

ഡോ.ഷഹന ആത്മഹത്യ ചെയ്ത സംഭവത്തിലെ പ്രതി റുവൈസിനെ നാലുദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. 16ന് രാവിലെ 11 വരെ കസ്റ്റഡി സമയം. അഞ്ചുദിവസം കസ്റ്റഡിയില്‍ വേണമെന്നായിരുന്നു പൊലീസ് ആവശ്യപ്പെട്ടത്. 

അതീവ ഗൗരവമുള്ള കേസായതിനാല്‍ പ്രതിയുടെ ജാമ്യാപേക്ഷ കോടതി നേരത്തെ തള്ളിയിരുന്നു. പ്രതിയെ കരുനാഗപ്പള്ളിയില്‍ കൊണ്ടുപോയി തെളിവ് ശേഖരിക്കാനും സമൂഹമാധ്യമ വിവരങ്ങള്‍ ശേഖരിക്കാനുമാണ് പൊലീസ് കസ്റ്റഡിയില്‍ വാങ്ങിയത്. 2023 ഡിസംബര്‍ നാലിനാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജിന് സമീപത്തെ സിറ്റി പ്ലാസ ഫ്‌ലാറ്റില്‍ ഷഹനയെ മരിച്ചനിലയില്‍ കണ്ടത്. 

Related News