ശബരിമല തീര്‍ഥാടനത്തിന് സര്‍ക്കാര്‍ വലിയ പ്രാധാന്യം നല്‍കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ശബരിമല തയാറെടുപ്പുകള്‍ക്ക് പണം ഒരു തടസമല്ല. കഴിഞ്ഞ 7 വര്‍ഷം കൊണ്ട് 220 കോടി ശബരിമല വികസനത്തിന് ചെലവാക്കി. ആറ് ഇടത്താവളങ്ങള്‍ തീര്‍ഥാടകര്‍ക്കായി പൂര്‍ത്തിയായി വരുന്നു.108 കോടി രൂപ ഇതിനായി കിഫ്ബിയില്‍ നിന്ന് ചെലവിട്ടു.
മണ്ഡലകാലത്ത് തിരക്ക് അനുഭവപ്പെടുന്നു എന്നത് വസ്തുതയാണ്. തിരക്ക് കൂടിയാല്‍ നമ്മുടെ നിയന്ത്രണത്തിലല്ലാത്ത അപകടങ്ങള്‍ ഉണ്ടായേക്കും. അത് മുന്നില്‍ കണ്ട് ഉള്ള നടപടികളാണ് സ്വീകരിക്കുന്നത്. അത് കണക്കിലെടുത്താണ് തീര്‍ഥാടകരെ മുകളിലേക്ക് കയറ്റിവിടാൻ നടപടികള്‍ സ്വീകരിക്കുന്നത്. ശരാശരി 62000 തീര്‍ഥാടകര്‍ പ്രതിദിനം വരുന്നത് ഇക്കുറി 88000 ആയി വര്‍ധിച്ചു.
വെള്ളപ്പൊക്ക ശേഷം ചെന്നെയില്‍ നിന്നും, തിരഞ്ഞെടുപ്പിനു ശേഷം തെലങ്കാനയില്‍ നിന്നും ആളുകള്‍ കൂടുതലായി വന്നു. അതിനാല്‍ ദര്‍ശന സമയം ഒരു മണിക്കൂര്‍ കൂട്ടി. ഒരു ദിനം 1, 20 ,000 വരെ ആളുകള്‍ വരെ എത്തി.പതിനെട്ടാം പടിയിലൂടെ ഒരു മണിക്കൂറില്‍ 4200 പേര്‍ക്കാണ് കയറാൻ കഴിയുക,മുതിര്‍ന്ന സ്ത്രീകളും കുട്ടികളും കയറുമ്ബോള്‍ യാന്ത്രികമായി കയറ്റിവിടാൻ കഴിയില്ല.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?