സ്‌എഫ്‌ഐയെ നേരിടാൻ ഉറച്ച്‌ ഗവര്‍ണര്‍; ശനിയാഴ്‌ച മുതല്‍ കാലിക്കറ്റ് സര്‍വകലാശാലയുടെ ഗസ്റ്റ് ഹൗസില്‍ താമസിക്കും

  • 13/12/2023

സംസ്ഥാനത്തെ ഒരു കാമ്ബസിലും ഗവര്‍ണറെ കയറ്റില്ലെന്ന എസ്‌എഫ്‌ഐ വെല്ലുവിളിയെ നോരിടാൻ ആരിഫ് മുഹമ്മദ് ഖാൻ. ശനിയാഴ്‌ച കോഴിക്കോട് എത്തുന്ന ഗവര്‍ണര്‍ തിങ്കളാഴ്‌ച വരെ കാലിക്കറ്റ് സര്‍വകലാശാലയുടെ ഗസ്റ്റ് ഹൗസില്‍ താമസിക്കും. നേരത്തെ സര്‍ക്കാര്‍ ഗസ്റ്റ് ഹൗസില്‍ താമസിക്കുമെന്നായിരുന്നു തീരുമാനം.

എസ്‌എഫ്‌ഐയുടെ പ്രഖ്യാപനത്തിന് പിന്നാലെയാണ് താമസം കാമ്ബസിനുള്ളിലെ ഗസ്റ്റ് ഹൗസിലേക്ക് മാറ്റിയത്. 18 ന് സര്‍വകലാശാലയിലെ പരിപാടിയിലും പങ്കെടുക്കും. ഗവര്‍ണര്‍ക്കെതിരെയുള്ള പ്രതിഷേധം തുടരാനാണ് എസ്‌എഫ്‌ഐ തീരുമാനമെന്ന് എസ്‌എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോ വ്യക്തമാക്കി.

കരിങ്കൊടി പ്രതിഷേധം ജനാധിപത്യമാണെന്നും ഗവര്‍ണറുടെ വാഹനം പോകുന്ന റൂട്ട് തങ്ങള്‍ക്ക് ആരും ചോര്‍ത്തി തന്നില്ലെന്നും ആര്‍ഷോ പറഞ്ഞു. അതേസമയം കഴിഞ്ഞ ദിവസം എസ്‌എഫ്‌ഐ തിരുവനന്തപുരത്ത് നടത്തിയ പ്രതിഷേധം ആക്രമണമാണെന്നും തെരുവില്‍ തന്നെ അതിനെ നേരിടുമെന്നും ഗവര്‍ണര്‍ പ്രഖ്യാപിച്ചിരുന്നു. 

Related News