'കേരളത്തില്‍ ആം ആദ്മി വിപ്ലവത്തിന്റെ തുടക്കം'; പഞ്ചായത്ത് അംഗത്തെ അഭിനന്ദിച്ച്‌ കെജരിവാള്‍

  • 13/12/2023

തദ്ദേശ പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ഥി ബീന കുര്യനെ അഭിനന്ദിച്ച്‌ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍. കരിങ്കുന്നം ഗ്രാമപഞ്ചായത്തിലെ നെടിയകാട് വാര്‍ഡിലാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്തി ബിന കുര്യന്റെ വിജയം. 

നാലുവോട്ടുകള്‍ക്കാണ് ബിനയുടെ ചരിത്രവിജയം. കോണ്‍ഗ്രസില്‍ നിന്ന് ഇത്തവണ ആം ആദ്മി പാര്‍ട്ടി സീറ്റ് പിടിച്ചെടുക്കുകയായിരുന്നു. സംസ്ഥാനത്ത് അക്കൗണ്ട് തുറന്നതിനെ അഭിനന്ദിച്ച്‌ എഎപി ദേശീയ കണ്‍വീനറും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജരിവാള്‍ എക്‌സ് പ്ലാറ്റ്ഫോമില്‍ കുറിപ്പ് പങ്കുവച്ചു. സംസ്ഥാനത്തെ എഎപി വിപ്ലവത്തിന്റെ ആരംഭമാണിതെന്നും എഎപി കേരളഘടകവും എക്‌സില്‍ അഭിപ്രായപ്പെട്ടു.

Related News