നവ കേരള സദസ്; സ്കൂൾ മതിൽ പൊളിക്കുന്നത് എന്തിനെന്ന് കോടതി, സംഭവിച്ചു പോയെന്ന് സര്‍ക്കാര്‍

  • 14/12/2023

കൊച്ചി: നവകേരള സദസിനായി സ്കൂൾ മതിൽ പൊളിക്കുന്നത് സംബന്ധിച്ച് ചോദ്യവുമായി ഹൈക്കോടതി. സ്കൂൾ മതിൽ പൊളിക്കുന്നത് എന്തിനെന്ന് കോടതി ചോദിച്ചു. പൊതുഖജനാവിലെ പണമല്ലേ ഇതിന് ചെലവഴിക്കുന്നതെന്നും കോടതി വിമർശിച്ചു. സംഭവിച്ചു പോയെന്നായിരുന്നു സർക്കാറിന്റെ മറുപടി. 

കൊല്ലം ചക്കുവള്ളി ക്ഷേത്രം മൈതാനത്തെ നവകേരള സദസ് മാറ്റണം എന്ന ഹർജിയിലായിരുന്നു കോടതിയുടെ വിമർശനം. ആരാണ് നവ കേരള സദസിന്റെ ചുമതല വഹിക്കുന്നതെന്ന് ചോദിച്ച കോടതി, ചീഫ് സെക്രട്ടറിയെ കേസിൽ കക്ഷി ചേർക്കാനും സൈറ്റ് പ്ലാൻ ഹാജരാക്കാനും നിർദേശിച്ചു.

Related News