'ഏകീകൃത കുര്‍ബാന ചൊല്ലിയില്ലെങ്കില്‍ കൈ വെട്ടും'; എറണാകുളം അങ്കമാലി അതിരൂപതയിലെ 15 വൈദികര്‍ക്ക് ഭീഷണിക്കത്ത്

  • 14/12/2023

ഏകീകൃത കുര്‍ബാന ചൊല്ലിയില്ലെങ്കില്‍ കൈ വെട്ടുമെന്ന് എറണാകുളം അങ്കമാലി അതിരൂപതയിലെ വൈദികര്‍ക്ക് ഭീഷണിക്കത്ത്. 15 വൈദികര്‍ക്ക് ആണ് ഭീഷണിപ്പെടുത്തിക്കൊണ്ടുള്ള കത്ത് ലഭിച്ചത്. ആലുവ അശോകപുരം ഇടവക വികാരി ഫാ. ആന്റണി ചോലിക്കര അടക്കമുള്ളവര്‍ക്കാണ് ഭീഷണി കത്ത് ലഭിച്ചിരിക്കുന്നത്.

വിമതവൈദികര്‍ക്ക് വേണ്ടി മാത്രമുള്ള സമ്മാനമാണിതെന്നും കത്തില്‍ ചൂണ്ടിക്കാണിക്കുന്നു. അടുത്ത വര്‍ഷത്തെ ക്രിസ്മസ് രാത്രിക്കുള്ളില്‍ തന്നെ ശിക്ഷാ നടപടികള്‍ ഘട്ടംഘട്ടമായി നടപ്പിലാക്കാനുള്ള തയ്യാറെടുപ്പുകള്‍ വിശ്വാസി സമൂഹം തയ്യാറാക്കി എന്നും കത്തില്‍ പറയുന്നുണ്ട്. സഭയെ അനുസരിക്കാത്ത മെത്രാൻമാരും വൈദികരും വിശ്വാസികള്‍ക്ക് ആവശ്യമില്ല എന്ന് കൂടി കൂട്ടിച്ചേര്‍ത്താണ് കത്ത് അവസാനിപ്പിച്ചിരിക്കുന്നത്. 

Related News