മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് പിന്നാലെ പോയി; ഫോട്ടോഗ്രാഫറെ മര്‍ദ്ദിച്ച്‌ പൊലീസ്, സ്കൂട്ടര്‍ മറിച്ചു

  • 14/12/2023

നവകേരള സദസ്സ് ആലപ്പുഴയില്‍ മാധ്യമപ്രവര്‍ത്തകനുനേരെയും പൊലീസ് അതിക്രമം. മാധ്യമം ആലപ്പുഴ ബ്യൂറോ ഫോട്ടോഗ്രാഫര്‍ മനുബാബുവിനെയാണ് കയ്യേറ്റം ചെയ്തത്. മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിന് പിന്നാലെ സ്കൂട്ടറില്‍ പോകുകയായിരുന്നു മനു ബാബു. ജീപ്പിലെത്തിയ പൊലീസ് സംഘം അസഭ്യം വിളിച്ചുകൊണ്ട് കൈയേറ്റം ചെയ്തു. സ്കൂട്ടര്‍ തള്ളിമറിച്ചിട്ട് താക്കോലും ഊരികൊണ്ടുപോയി. ആലപ്പുഴ പള്ളിപ്പുറത്തുവെച്ചായിരുന്നു സംഭവം. 

ആലപ്പുഴയില്‍ ഇന്ന് മുഖ്യ മന്ത്രിയുടെ ബസിന് മുന്നില്‍ കരിങ്കൊടി പ്രതിഷേധമുണ്ടായി. പൂച്ചാക്കലില്‍ പൊലീസ് സ്റ്റേഷന് മുന്നില്‍ വെച്ച്‌ യൂത്ത് കോണ്‍ഗ്രസ്‌ പ്രവര്‍ത്തകരാണ് കരിങ്കൊടി കാട്ടിയത്. വൈസ് പ്രസിഡന്‍റ് ഗംഗ ശങ്കറിന്‍റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.

Related News