സ്‌കൂള്‍ കലോത്സവം 'വെജിറ്റേറിയന്‍' തന്നെ; ഇത്തവണയും ടെന്‍ഡര്‍ നേടി പഴയിടം

  • 14/12/2023

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ പാചക വിദഗ്ധന്‍ പഴയിടം മോഹനന്‍ നമ്ബൂതിരി തന്നെ ഇത്തവണയും ഭക്ഷണമൊരുക്കും. ഇതിനുള്ള ടെന്‍ഡര്‍ തുടര്‍ച്ചയായ 17-ാം വട്ടവും അദ്ദേഹം നേടി. കൊല്ലത്ത് ജനുവരി 2 മുതല്‍ 8 വരെയാണു കലോത്സവം. ഈ വര്‍ഷം മുതല്‍ കലോത്സവ ഭക്ഷണത്തില്‍ മാംസ വിഭവങ്ങളും ഉള്‍പ്പെടുത്തുമെന്നു കഴിഞ്ഞ തവണ മന്ത്രി വി ശിവന്‍കുട്ടിയും ഇനി കലോത്സവ ഭക്ഷണം ഒരുക്കാനില്ലെന്ന് കഴിഞ്ഞ വര്‍ഷം പഴയിടവും പ്രഖ്യാപിച്ചിരുന്നു. 

ദിവസവും 40000- 50000 പേര്‍ക്ക് ഭക്ഷണം വിളമ്ബേണ്ട കലോത്സവത്തില്‍ നോണ്‍ വെജ് കൂടി ഉള്‍പ്പെടുത്തിയാല്‍ ചെലവു കുത്തനെ കൂടുമെന്നതും പ്രായോഗിക പ്രശ്‌നങ്ങളും വിലയിരുത്തിയാണ് 'വെജിറ്റേറിയന്‍' തുടരാന്‍ പൊതുവിദ്യാഭ്യാസ വകുപ്പ് 

തീരുമാനിച്ചത്. സ്‌കൂള്‍ കായിക മേളയില്‍ രാത്രി മാംസ വിഭവങ്ങളും വിളമ്ബുന്നുണ്ടെങ്കിലും 4500 പേര്‍ക്കു മതിയാകും.കോണ്‍ഗ്രസ് അനുകൂല അധ്യാപക സംഘടനയായ കെപിഎസ്ടിഎയ്ക്കാണ് ഇത്തവണ കലോത്സവ ഭക്ഷണ കമ്മിറ്റി ചുമതല. സസ്യ ഭക്ഷണം ആയതിനാലും കമ്മിറ്റിക്കാര്‍ തന്നെ ആവശ്യപ്പെട്ടതുകൊണ്ടുമാണ് ടെന്‍ഡറില്‍ പങ്കെടുത്തതെന്ന് പഴയിടം മോഹനന്‍ നമ്ബൂതിരി പറഞ്ഞു.

Related News