നക്ഷത്ര കൊലക്കേസ്: കോടതിയില്‍ കുറ്റം നിഷേധിച്ച്‌ അച്ഛൻ ശ്രീ മഹേഷ്, മടക്കത്തിനിടെ ട്രെയിനില്‍ നിന്ന് ചാടി മരണം

  • 15/12/2023

നക്ഷത്ര കൊലക്കേസില്‍ കോടതിയില്‍ കുറ്റം നിഷേധിച്ച്‌ അച്ഛൻ ശ്രീമഹേഷ്. കോടതിയില്‍ കുറ്റപത്രം വായിച്ചപ്പോഴും പ്രതി നിസംഗനായി കുറ്റം നിഷേധിച്ചുവെന്നും ജയിലിലേക്ക് തിരികെ വരുന്നതിനിടയില്‍ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നും പൊലീസ് പറയുന്നു.

കേസില്‍ പ്രതിക്കെതിരെ മകളെ കൊലപ്പെടുത്തിയതിനുള്ള കൊലപാതകക്കുറ്റവും പ്രതിയുടെ അമ്മയെ വെട്ടിപ്പരിക്കേല്‍പ്പിച്ചതിന് വധശ്രമവും ആണ് ചുമത്തിയിരുന്നത്. ഇത് കോടതിയില്‍ പ്രതിയെ വായിച്ച്‌ കേള്‍പ്പിച്ചിരുന്നു. എന്നാല്‍ പ്രതി അത് നിഷേധിച്ചു. സാക്ഷി വിസ്താരം ജനുവരി 16 മുതല്‍ ആരംഭിക്കുവാൻ കോടതി ഉത്തരവിട്ടിരുന്നു. തുടര്‍ന്നാണ് തിരുവനന്തപുരത്തെ ജയിലിലേക്ക് മടങ്ങിയത്. മടക്കത്തിലാണ് പ്രതി ട്രെയിനില്‍ നിന്ന് ചാടി മരിച്ചതെന്നും പൊലീസ് വ്യക്തമാക്കി.

മാവേലിക്കര സ്വദേശിയായ ശ്രീമഹേഷ് ആറ് വയസ്സുകാരി മകളെ മഴു കൊണ്ട് തലക്കടിച്ച്‌ കൊലപ്പെടുത്തിയ കേസിലാണ് അറസ്റ്റിലായത്. വിചാരണക്ക് ശേഷം തിരുവനന്തപുരം സെൻട്രല്‍ ജയിലേക്ക് കൊണ്ടുപോകുന്നതിനിടെ ഉച്ചയ്ക്ക് 3 മണിയോടെ ശാസ്താംകോട്ട റെയില്‍വേ സ്റ്റേഷനില്‍ വെച്ച്‌ മരിച്ചത്. കേസില്‍ അറസ്റ്റിലായ മഹേഷ് നേരത്തെയും ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. മകളെ കൊന്ന കുറ്റത്തിന് പിടിയിലായി ജയിലില്‍ കഴിയവെ ജൂണ്‍ എട്ടിന് മഹേഷ് കത്തി ഉപയോഗിച്ച്‌ കഴുത്തിലേയും കൈയിലേയും ഞരമ്ബ് മുറിച്ച്‌ അത്മഹത്യക്ക് ശ്രമിച്ചിരുന്നു.

Related News