ഷബ്നയുടെ ആത്മഹത്യ; ഭര്‍ത്താവിന്റെ സഹോദരിയും അറസ്റ്റില്‍

  • 15/12/2023

ഓര്‍ക്കാട്ടേരിയില്‍ ഭര്‍തൃ വീട്ടില്‍ യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. മരിച്ച ഷബ്നയുടെ ഭര്‍ത്താവിന്റെ സഹോദരി ഹഫ്‌സത്താണ് അറസ്റ്റിലായത്. ഇവരെ ചോദ്യം ചെയ്തിരുന്നു. പിന്നാലെയാണ് അറസ്റ്റ്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി. 

നേരത്തെ ഷബ്‌നയുടെ ഭര്‍ത്താവിന്റെ അമ്മ നബീസയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഈ മാസം നാലിനാണ് ഷബ്‌നയെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവിന്റെ അമ്മാവൻ ഹനീഫും നേരത്തെ അറസ്റ്റിലായിരുന്നു. 

കേസില്‍ ഹനീഫയെ മാത്രമായിരുന്നു പൊലീസ് ആദ്യം പ്രതി ചേര്‍ത്തിരുന്നത്. ഷബ്‌നയെ ഹനീഫ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നതോടെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇതിന് പുറമേ ഷബ്നയെ ഭര്‍ത്താവിന്റെ ബന്ധുക്കള്‍ ഭീഷണിപ്പെടുത്തുന്ന വീഡിയോയും പുറത്തുവന്നിരുന്നു. മരിക്കുന്നതിന് മുന്‍പ് ഷബ്ന തന്നെ മൊബൈലില്‍ പകര്‍ത്തിയ ദൃശ്യങ്ങളാണ് പുറത്തുവന്നത്.

ഷബ്നയുമായി ഭര്‍ത്താവിന്റെ ബന്ധുക്കള്‍ വഴക്കിടുന്നതും ഭീഷണിപ്പെടുത്തുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. ആണുങ്ങളോട് ഉച്ചത്തില്‍ സംസാരിക്കരുതെന്ന് ഭീഷണിപ്പെടുത്തി. ബന്ധുക്കള്‍ മര്‍ദ്ദിച്ചതിന് പിന്നാലെയാണ് ഷബ്ന മുറിയില്‍ കയറി ജീവനൊടുക്കിയത്. 

Related News