അയ്യപ്പ ഭക്തര്‍ സഞ്ചരിച്ച ബസ്സ് അപകടത്തില്‍പ്പെട്ടു; ഓട്ടോയുമായി കൂട്ടിയിടിച്ച്‌ നാല് മരണം

  • 15/12/2023

മലപ്പുറം ജില്ലയില്‍ മഞ്ചേരി ചെട്ടിയങ്ങാടിയില്‍ ബസും ഓട്ടോയും കൂട്ടിയിടിച്ച്‌ നാല് മരണം. ഓട്ടോയിലുണ്ടായിരുന്നവരാണ് മരിച്ചത്. ഓട്ടോ ഡ്രൈവറും യാത്രക്കാരിയും ഒരു കുട്ടിയും മരിച്ചു. കര്‍ണാടകയില്‍ നിന്നുള്ള അയ്യപ്പ ഭക്തര്‍ സഞ്ചരിച്ച ബസ്സാണ് അപകടത്തില്‍പ്പെട്ടത്. അഞ്ച് പേര്‍ക്ക് പരിക്കുകളുണ്ടെന്നാണ് വിവരം. ഒരാളുടെ നില ഗുരുതരം. മരിച്ചവരുടെ മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Related News