സംസ്ഥാനത്ത് പുതിയ കോവിഡ് വകഭേദം കണ്ടെത്തി; രോഗം വ്യാപിക്കുന്നു, ബാധിച്ചത് ആയിരത്തിലേറെ പേര്‍ക്ക്

  • 16/12/2023

കേരളത്തില്‍ കോവിഡ് വ്യാപിക്കുന്നതിനിടയില്‍ കോവിഡിന്റെ പുതിയ ഉപവകഭേദം 'ജെഎൻ.1' സംസ്ഥാനത്ത് സ്ഥിരീകരിച്ചതായി കേന്ദ്രം. തിരുവനന്തപുരം സ്വദേശിയായ 79കാരിക്കാണ് കോവിഡിൻ്റെ പുതിയ വകഭേദം കണ്ടെത്തിയതെന്ന് ഐസിഎംആര്‍ വ്യക്തമാക്കി. പിന്നാലെ കേന്ദ്ര ആരോഗ്യ മന്ത്രാലയം ജാഗ്രതയും തയാറെടുപ്പും ശക്തമാക്കി.

ആര്‍ടിപിസിആര്‍ പരിശോധനയിലാണ് 79കാരന് രോഗം സ്ഥിരീകരിച്ചത്. നിലവില്‍ ഇദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണ്. നവംബര്‍ 18നു കോവിഡ് സ്ഥിരീകരിച്ച സാംപിളില്‍ നടത്തിയ ജനിതക പരിശോധനയുടെ ഫലം 13നാണ് ലഭ്യമായത്. നേരത്തെ സിംഗപ്പൂരില്‍ നിന്നെത്തിയ തമിഴ്നാട് സ്വദേശിക്ക് നേരത്തെ ജെഎൻ1 കണ്ടെത്തിയിരുന്നു.

Related News