രാത്രിയില്‍ സമീപത്തെ വീട്ടില്‍ കേക്ക് നല്കാൻ പോയി കാണാതായ 13കാരനെ കാണ്ടെത്തി. 12 മണിക്ക് കടുത്തുരുത്തിയില്‍ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. അമ്മ വഴക്ക് പറഞ്ഞതിനെ തുടര്‍ന്ന് വീട് വിട്ട് ഇറങ്ങുകയായിരുന്നു എന്നാണ് കുട്ടി പറഞ്ഞത്.
ഇന്നലെ രാത്രി ഏഴരയോടെയാണ് വൈക്കം കാരയില്‍ ആയുര്‍വേദ ആശുപത്രിക്ക് സമീപം കാരയില്‍ചിറ ജാസ്മിന്റെ മകന് അഥിനാ(13)നെയാണ് കാണാതായത്. സമീപത്തെ വീട്ടില്‍ കേക്ക് നല്കാന് പോയ അഥിനാൻ അവിടെ നിന്ന് മടങ്ങിയിരുന്നു.
എന്നാല്‍ വീട്ടിലേക്ക് തിരിച്ചെത്തിയില്ല. തുടര്‍ന്ന് വീട്ടുകാര്‍ അന്വേഷണം നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് കുട്ടിയെ കണ്ടെത്തിയത്.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?